En maname nee veendum shanthamayirikka

Malayalam Hymn

En maname nee veendum shanthamayirikka

En maname nee veendum shanthamayirikka lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എൻ മനമേ നീ വീണ്ടും ശാന്തമായിരിക്ക(2) അളവെന്യേ പകരുന്ന നന്മകളോർത്തു പാടുക വീണ്ടും വീണ്ടും പാടുക 1 പ്രാണനെ മരണത്തിൻ ഭീതിയിൽ നിന്നും കാലുകളെ വീഴ്ചയിൽ നിന്നും(2) താങ്ങിയ സ്നേഹത്തിൻ പാലനമോർത്തു വീണ്ടും വീണ്ടും പാടുക;- എൻ മനമേ… 2 കണ്ണിനെ കണ്ണീരിൻ താഴ്വര നിന്നും കാത്തുവല്ലോ വൻ കൃപയിൽ (2) രക്ഷയിൻ പാനപാത്രമുയർത്തി വീണ്ടും വീണ്ടും പാടുക;- എൻ മനമേ… 3 സ്തോത്രഗാനത്തിൻ പല്ലവി എന്നും നന്ദിയോടെ പാടിടുക(2) രക്ഷയിൻ സന്ദേശവാഹകരായി വീണ്ടും വീണ്ടും പാടുക;- എൻ മനമേ...

Related Songs