Malayalam Hymn
Dinam dinam dinam nee vazhthuka yeshuvin
Dinam dinam dinam nee vazhthuka yeshuvin lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ദിനം ദിനം ദിനം നീ വാഴ്ത്തുക-
യേശുവിൻ പൈതലേ നീ
അനുദിനവും പാടി വാഴ്ത്തുക
1 കാൽവറി രക്തമേ-യേശുവിൻ രക്തമേ
കാൽവറിയിൽ യേശുതാൻ സ്വന്തരക്തം ചിന്തിനിൻ
പാപത്തെ ശാപത്തെ നീക്കി തന്റെ രക്തത്താൽ;-
2 രോഗം ശീലിച്ചവൻ പാപം വഹിച്ചവൻ
കാൽവറി മലമുകൾ കൈകാൽകൾ വിരിച്ചവൻ
രക്ഷിക്കും യേശുവിൻ പാദത്തിൽ സമർപ്പിക്ക;-
3 എന്നേശു സന്നിധി എനിക്കെത്രയാശ്വാസം
ക്ലേശമെല്ലാം മാറ്റിടും രോഗമെല്ലാം നീക്കിടും
വിശ്വാസത്താൽ നിന്നെ യേശുവിൽ സമർപ്പിക്ക;-
4 ഞാൻ നിത്യം ചാരിടും എന്നേശു മാർവ്വതിൽ
നല്ലവൻ വല്ലഭൻ എന്നേശു എത്ര നല്ലവൻ
എന്നേശു പൊന്നേശു എനിക്കെത്ര നല്ലവൻ;-
5 ആത്മാവിൻ ജീവിതം ആനന്ദജീവിതം
ആത്മാവിൽ നിറയുക ആനന്ദനദിയിതു
പാനം ചെയ്തീടുക - യേശു വേഗം വന്നിടും;-