Senayin yahovaye nee

Malayalam Hymn

Senayin yahovaye nee

Senayin yahovaye nee lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

സേനയിൻ യഹോവയേ നീ വാനസേനയോടെഴുന്ന- ള്ളേണമേ ശാലേമിതിൽ സീനയെന്ന മാമലയിൽ വാനസേനയോടെഴുന്ന-സേന.. ഹീനരാമീ-മാനവരിൽ മാനസം കനിഞ്ഞഹോ മാനുവേലനെ തന്നോരു പ്രാണനായകാ! ഇന്നേരം;- സേന... ശലോമോൻ പണിഞ്ഞതാം ദേ- വാലയത്തിലന്നനു- കൂലമോടെഴുന്ന യിസ്രാ- യേലിൻ ദൈവമേ! ഇന്നേരം;- സേന... നാലു ജീവികളോടാറു- നാലു മൂപ്പന്മാർ മദ്ധ്യേ മാമഹത്വമോടഹോ സിം- ഹാസന സ്ഥാനായിവാഴും;- സേന... യെശയ്യാ പ്രവാചകൻ ക- ണ്ടാലയത്തിലുള്ളതായ മെച്ചമോടുയർന്നതാം സിം- ഹാസനസ്ഥനേയിന്നേരം;- സേന... ആറു ചിറകുള്ള സ്രാഫ- ദൂതസംഘമാകവേ യ- ങ്ങാർത്തു പാട്ടുചൊല്ലി സർവ്വ നാളിലും സ്തുതിക്കുന്നോരു;- സേന... നേരായ് നിന്നാത്മാവുരച്ച കൂറുള്ളോരു ചൊൽകളാൽ നിൻ ആലയം ചേർന്നെങ്ങൾ പാട്ടു പാടും കേട്ടനുഗ്രഹിപ്പാൻ;- സേന...

Related Songs