Malayalam Hymn
Sthuthikkam halleluyyaa paadi
Sthuthikkam halleluyyaa paadi lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
സ്തുതിക്കാം ഹല്ലേലൂയ്യാ പാടി
ആർത്തിടാം വല്ലഭനു പാടി
മഹത്വമേ ദൈവ മഹത്വമേ
യേശുനാഥനു എന്നെന്നുമെ (2)
1 വീണ്ടെടുപ്പിൻ വിലതന്ന ദൈവം
തന്നെയവൻ യാഗമായി നൽകി
അത്ഭുതങ്ങൾ ചെയ്യും സർവ്വവല്ലഭൻ
സങ്കേതം അവനല്ലയോ;-
2 വിളിക്കുമ്പോൾ ഉത്തരമരുളും
രക്ഷിപ്പാനായ് ഓടിയെത്തും ദൈവം
സിംഹത്തിൻ മീതെ നടന്നീടുമേ ഞാൻ
സർപ്പങ്ങളെ മെതിച്ചീടുമേ;-
3 വാസം ഒരുക്കിടാൻ പോയ നാഥൻ
മേഘെ ഞാനും എതിരേൽക്കും നാളിൽ
എന്തു സന്തോഷം പൊന്നു കാന്തനെ
നേരിൽ ഞാൻ കാണും നേരം;-