Daivame sneha roopane

Malayalam Hymn

Daivame sneha roopane

Daivame sneha roopane lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ദൈവമേ സ്നേഹ രൂപനെ- എന്നെ നീ തള്ളീടല്ലേ; സന്താപത്താല്‍ വിളിക്കുന്നെ- ദോഷിയെ രക്ഷിക്കണേ നിന്റെ സ്നേഹമറിഞ്ഞിട്ടും- നിന്നെ സ്നേഹിച്ചില്ലേ ഞാന്‍ തന്നിഷ്ടനായ് നടന്നുപോയ്‌- നീക്കണേ എന്‍ പാപത്തെ ഈ ലോകത്തിന്‍ സുഖങ്ങളെ- തേടിപ്പോയ് ഞാന്‍ ആര്‍ത്തിയാല്‍ സ്വര്‍ലോകഭാഗ്യം പിന്‍തള്ളി- ഭോഷത്വം ഞാന്‍ കാണിച്ചു. സത്യമല്ലാത്ത വാക്കുകള്‍- ശങ്കയെന്ന്യേ ഓതി ഞാന്‍ നീതിയല്ലാത്ത ക്രിയകള്‍- ദയകൂടാതെ ചെയ്തു ഞാന്‍ അശുദ്ധമായ ചിന്തകള്‍- മലിനമായ കാഴ്ചകള്‍ അശുദ്ധമാക്കി മാനസം- അന്ധമാക്കി കണ്‍കളെ മോഹങ്ങള്‍ സാധിച്ചീടുവാന്‍- കൌശലം പ്രയോഗിച്ചു മഹാനെന്നു നിരൂപിച്ചു- നിന്ദാപാത്രമായിപ്പോയ് മതിമറന്നു നിഗളിച്ചു- സുഖങ്ങള്‍ പെരുകി വന്നപ്പോള്‍ അതിന്‍ ഫലത്താല്‍ വീണു പോയ്‌- ലജ്ജിക്കുന്നു നീചന്‍ ഞാന്‍ കഷ്ടതകള്‍ ധാരാളം ഞാന്‍- ചുറ്റുപാടും കണ്ടിട്ടും ഒട്ടും കാരുണ്യം ഇല്ലാതെ- സ്വാര്‍ത്ഥം മാത്രം പ്രവര്‍ത്തിച്ചു ഇപ്പോഴിതാ നിന്‍ പാദത്തില്‍- കുമ്പിടുന്നു ഏഴ ഞാന്‍ ഉള്‍പ്പൂവിനെ ശുദ്ധി ചെയ്തു- ജീവിപ്പിക്ക ദോഷിയെ;-

Related Songs