Malayalam Hymn
Sathya vachanamam nithya daivame
Sathya vachanamam nithya daivame lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
സത്യവചനമാം നിത്യ ദൈവമേ
ആദി അനാദിയാം പരിശുദ്ധ ദൈവമേ
സ്തുതി മഹത്വവും ഞങ്ങൾ അർപ്പിച്ചിടുന്നു
തിരുസന്നിധാനം അണഞ്ഞിടുന്നു
യിസ്രായേലിൻ സ്തുതികളിൽ വസിക്കും പരിശുദ്ധാ
കരുണയിൻ കണ്ണുള്ള ദിവ്യ സ്വരൂപാ
ദരിദ്രമാം സ്തുതിയോടുമനുതാപ മനസ്സോടും
സന്നിധാനം അണഞ്ഞിടുന്നു
വിശുദ്ധിയിൽ എന്നും വസിക്കും ത്രിയേകനെ
അൽഫാ ഒമേഗയാം എന്നേശുനാഥനേ
സ്തോത്രത്തിൻ ഗാനങ്ങൾ പാടി ഞങ്ങൾ
തിരുനാമ മഹിമയ്ക്കായി