Mahimayil valiyavan mahonnathan

Malayalam Hymn

Mahimayil valiyavan mahonnathan

Mahimayil valiyavan mahonnathan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 മഹിമയിൽ വലിയവൻ മഹോന്നതൻ മനമുരുകും എന്നെ ചേർത്തിടുന്നവൻ ബലമാർന്ന സങ്കേതം അടുത്തുള്ളവൻ യാക്കോബിൻ ദെയ്വമായി നമുക്കുള്ളവൻ ആരാധിക്കാം എന്നും പരിശൂദ്ധനെ എല്ലാം നൽകി പോറ്റിടുന്ന സർവ്വ ശക്തനേ 2 നിൻ ചാരെ അണയും മനമുരുകി തിരുമാർവ്വിൽ ചാരി നിത്യം ഞാൻ മറയും പാറയിൽ ജലവും മാറായിൽ മധുരവും എനിക്കു നീഏകീടുന്ന സ്വർഗ്ഗ പിതാവേ നന്ദി നാഥാ നന്ദി നിൻ ദയക്കായ്;- ആരാധിക്കാം... 3 വാനിൽ പെയ്യും ഹിമവും മഴയും അവിടേക്കു മടങ്ങാതെ ഭൂമി നനക്കും വിതക്കുവാൻ വിത്തും ഭക്ഷിപ്പാൻ അന്നവും എനിക്കു നീ ഏകീടുന്ന സ്വർഗ്ഗ പിതാവേ നന്ദി നാഥാ നന്ദി നിൻ ദയക്കായ്;- ആരാധിക്കാം... 4 നിൻ നാവിൽ ഉതിരും തിരുമൊഴികൾ നിൻ ഹിതം ചെയ്യാതെ നിങ്കൽ വരികയില്ല ഹൃദയം നുറുറങ്ങീ ഞാൻ തിരുമുൻപിലെത്തുമ്പോൾ എൻ കരം പിടിച്ചു നിത്യം നടത്തുന്നോനെ നന്ദി നാഥാ നന്ദി നിൻ ദയക്കായ്;- ആരാധിക്കാം...

Related Songs