Malayalam Hymn
Ente daivam valiyavan - Ente daivam karunayullon
Ente daivam valiyavan - Ente daivam karunayullon lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
എന്റെ ദൈവം വലിയവൻ
എന്റെ ദൈവം സ്‌നേഹവാൻ
എന്റെ ദൈവം കരുതുന്നവൻ
എന്റെ ദൈവം കരുണയുള്ളോൻ
ഹാ ഹാല്ലേലുയ്യാ ഹാ ഹാല്ലേലുയ്യാ
ഹാ ഹാല്ലേലുയ്യാ ആമേൻ (2)
ഹാ ഹാല്ലേലുയ്യാ ഹാ ഹാല്ലേലുയ്യാ
ഹാ ഹാല്ലേലുയ്യാ ആമേൻ (2)
എന്റെ കണ്ണുനീർ തുരുത്തിയിൽ ആക്കുന്നവൻ
എന്റെ ഉഴൽചകൾ എല്ലാം അറിയുന്നവൻ
എന്റെ തലയിലെ മുടി എണ്ണം അറിയുന്നവൻ
എന്നെ ഉള്ളതുപോൽ നന്നായി അറിയുന്നവൻ
എന്റെ വഴികളെ എല്ലാം കാണുന്നവൻ
കാലടികളെ നന്നായി എണ്ണുന്നവൻ
എന്റെ വൈരിയിൽ നിന്നും രക്ഷ നൽകുന്നോൻ
എന്റെ അനർത്ഥത്തിൽ നിന്നും എന്നെ കൈവിടാത്തവൻ
രോഗശൈയ്യയിൽ എന്നെ താങ്ങുന്നവൻ
ബലഹീനതയിൽ എന്നും കരുണയുള്ളോൻ
എന്റെ ദുഃഖത്തിൽ കണ്ണുനീർ ഒപ്പുന്നവൻ
എന്റെ കഷ്ടങ്ങളിൽ അടുത്ത തുണയായവൻ