Aashicha desham kaanaaraayi

Malayalam Hymn

Aashicha desham kaanaaraayi

Aashicha desham kaanaaraayi lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ആശിച്ച ദേശം കാണാറായി പ്രാണപ്രിയൻ വരാറായി ക്ലേശമെല്ലാം തീരാറായി പ്രത്യാശയോടെ നിൽക്കാം നാം 1 അനാദി സ്നേഹം തന്നവനേശു ആപത്തുവേളയിൽ കൈവിടുകില്ല പൊൻകരം നീട്ടി നമ്മെ ചേർത്തണച്ചിടും-നേരം ആനന്ദത്തോടെ നാം സ്തോത്രം പാടിടും;- 2 കാഹളം ധ്വനിച്ചാൽ മരിച്ച വിശുദ്ധർ കാന്തനോടൊത്തു പറന്നുപോയിടും ആരാധിച്ചിടാം ഇന്നു സന്തോഷത്തോടെ-നമ്മൾ നിത്യതയിൽ കർത്തൻ കൂടെ എന്നും വാഴുമേ;- 3 ശോഭിതമാകും സ്വർഗ്ഗത്തിൽ എന്നും യുഗായുഗം നാം കൂടെ വാഴുമേ ഇരവുമില്ല പിന്നെ പകലുമില്ല - തെല്ലും കഷ്ടങ്ങളോ കണ്ണുനീരോ അവിടെയില്ല;-

Related Songs