Anantha vihayassil doore - nithya vishraamam

Malayalam Hymn

Anantha vihayassil doore - nithya vishraamam

Anantha vihayassil doore - nithya vishraamam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

അനന്ത വിഹായസ്സിൽ ദൂരെ ദൂരെ എൻ പ്രിയൻ ഒരുക്കുന്നോരെൻ വിശ്രാമം തൻ ജീവപുസ്തകത്താളൊന്നിലായ് ചേർത്തിടുന്നെൻ പേരും വിശുദ്ധരോടെ ഏറെ നാളില്ല ഈ ഭൂവതിൽ എൻ പ്രിയൻ ചാരത്തണഞ്ഞിടുമേ പ്രിയൻ മാർവോടു ചേർന്നിടുമേ തേജസ്സണിഞ്ഞിടും ഞാൻ യവനികയ്ക്കുള്ളിൽ മറഞ്ഞിടുമേ കാണുന്ന പ്രഭയെല്ലാം തീർന്നിടുമേ(2) തിരഞ്ഞെടുത്തെന്നെ കൃപയാൽ നിറച്ചു യോഗ്യത ഒന്നുമേ ഇല്ലെങ്കിലും(2) തിന്മയെല്ലാം നീക്കി വെണ്മയാക്കി നിത്യ സമാധാനം ഉള്ളിൽ നൽകി മാറാത്ത നിൻ ദയ മാറുകില്ല നിൻ സ്നേഹം എത്രയോ ശ്രേഷ്ഠമതേ താഴ്ത്തുന്നു നാഥാ നിൻ സവിധേ ആരാധന അങ്ങേയ്ക്കാരാധനാ;- അനന്ത… ഇരുൾ മൂടും വഴികളിൽ ഏകനായ് ഞാൻ വഴികാണാതുഴലുന്ന നേരത്തിലും (2) ചാരത്തണഞ്ഞു ആശ്വാസം നൽകി സാന്ത്വനം ഏകുന്ന നൽസ്നേഹിതൻ (2) സ്വന്തമായൊന്നുമേ ഇല്ലെങ്കിലും സ്വന്തമായേശുവെൻ കൂടെയുണ്ട് ഒരുനാളും എന്നെ കൈവിടില്ല എന്നെന്നും എന്നേശു കൂടെയുണ്ട് താഴ്ത്തുന്നു നാഥാ നിൻ സവിധേ ആരാധന അങ്ങേയ്ക്കാരാധനാ;- അനന്ത…

Related Songs