Unarnnezhunnelkkuka thiru sabhaye

Malayalam Hymn

Unarnnezhunnelkkuka thiru sabhaye

Unarnnezhunnelkkuka thiru sabhaye lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ഉണർന്നെഴുന്നേൽക്കുക തിരുസഭയെ-മണ വാളന്റെ വരവിനായ് ഒരുങ്ങീടുക വരുമതി വേഗമെന്നരുളിയവൻ-പരി വാരങ്ങളോടിതാ വരുന്നു വാനിൽ വരുമേ വാനത്തിൽ പ്രിയകാന്തൻ പതിനായിരങ്ങളിൽ അതിശ്രേഷ്ഠൻ വിരവോടവനെ നാം എതിരേൽപ്പാൻ ഒരുങ്ങാം ഒരുങ്ങാം തിരുസഭയെ 2 മരിച്ചവർ നടുവിൽ നീ ഉറങ്ങുകയോ-മൗനം ഭജിച്ചു നിൻ കാലങ്ങൾ കളയുകയോ ദലീലയിൻ മടിയിൽ നീ തലചായ്ക്കയോ-നിന്റെ പ്രതിഷ്ഠയാം ജഡവെട്ടാനിടയാക്കയോ;- വരുമേ... 3 ഉടയവൻ അരുളിയോരടയാളങ്ങൾ-ഭൂവിൽ നിറവേറുന്നോരോന്നായ് നിറവേറുന്നു കൊടിയ വിനകളെങ്ങും നടമാടുന്നു-ദൈവ സഭയെ നിൻ തലയെ നീ ഉയർത്തീടുക;- വരുമേ... 4 അശുദ്ധമാം വസനത്തെ എറിഞ്ഞീടുക-ദിവ്യ മഹത്വത്തിന്നലങ്കാരം ധരിച്ചീടുക വിശുദ്ധിയെ തികച്ചു നീ ഒരുങ്ങി നിന്നാൽ-സ്വർഗ്ഗ മഹിമയിൽ മണവാളൻ അണച്ചീടുമേ;- വരുമേ... 5 പ്രതിയോഗി വഴികളിൽ എതിർത്തീടട്ടെ-പ്രതി കൂലങ്ങൾ അനുദിനം പെരുകിടട്ടെ ജയവീരൻ യേശു മുൻ നടന്നീടുമേ-നിന്റെ കരം പിടിച്ചനുദിനം നടത്തീടുമേ;- വരുമേ... 6 നൊടി നേരത്തേക്കുള്ള ദുരിതമുണ്ടേ-അതി ന്നൊടുവിലോ നിത്യമാം മഹിമയുണ്ടേ അനിത്യമാം സുഖത്തെ നീ വെറുത്തിടുമ്പോൾ-നിത്യ മഹത്വത്തിൻ പ്രതിഫലം അനന്തമല്ലോ;- വരുമേ...

Related Songs