Unaruka thiru sabhaye unaruvin

Malayalam Hymn

Unaruka thiru sabhaye unaruvin

Unaruka thiru sabhaye unaruvin lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഉണരുക തിരുസഭയേ ഉണരുവിൻ ദൈവജനമേ മഹോന്നതനേശു മദ്ധ്യവാനിൽ വരുമേ മണവാട്ടിയാം തിരുസഭയെ ചേർപ്പാൻ ഒരുങ്ങീടുവിൻ എതിരേൽക്കുവാൻ ഉണർന്നിരിപ്പിൻ നാഥൻ വരുമേ(2) 1 അശുദ്ധതയഖിലവും വെടിഞ്ഞീടുവിൻ വിശുദ്ധി സമ്പൂർണ്ണരായ് വളർന്നീടുവിൻ വിശുദ്ധ ദൂതസൈന്യത്തോടെ താൻ വിശുദ്ധരെ ചേർപ്പാൻ ഭൂവിൽ വീണ്ടും വരുമേ (ഒരുങ്ങിടുവിൻ)... ഉണരുക… 2 അന്ത്യകാലസംഭവങ്ങൾ നിറവേറുന്നേ അന്ത്യവിധി നാൾ വരുന്നു മറന്നീടല്ലേ കാന്തൻ സ്വർഗ്ഗീയ മണിയറയിൽ കാന്തയുമായ് വാഴും കാലം ആസന്നമായി (ഒരുങ്ങിടുവിൻ)... ഉണരുക… 3 കൃപയുടെ വാതിൽ വേഗം അടഞ്ഞീടുമേ കൃപയുടെ നാഥൻ വിളി ശ്രവിച്ചീടുവിൻ പാപജീവിതയാത്ര വെടിയാം വിശ്വാസത്തിൻ പാത തന്നിൽ യാത്ര തുടരാം (ഒരുങ്ങിടുവിൻ)... ഉണരുക…

Related Songs