Malayalam Hymn
Karthavin sabhaye unarnneduka
Karthavin sabhaye unarnneduka lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 കർത്താവിൻ സഭയെ ഉണർന്നീടുക
കർത്തൻ താൻ രക്ഷ നാം ധരിച്ചീടുക
കാഹളനാദാം കേട്ടിടാറായ്
കാന്തയാം സഭയെ ചേർത്തീടുവാൻ (2)
നാം സന്തോഷിക്ക ആർത്തു ഘോഷിക്കുക
ആശ്വാസദായകൻ കൂടെയുള്ളതാൽ
നാം സന്തോഷിക്ക ആർത്തു ഘോഷിക്കുക
രക്ഷകനാം കർത്തൻ കൂടെയുള്ളതാൽ (2)
2 സന്താപ കാലങ്ങൾ കഴിഞ്ഞിടാറായ്
ആനന്ദ വേളകൾ അടുത്തിടാറായ്
സീയോനെ ഉണരുക ഉണർന്നീടുക
മങ്ങിടാതെ ദീപം തെളിയിക്കുക (2)
3 നിർമ്മലരാക നിരന്തരമായ്
നമ്മെത്തന്നെ യഥാസ്ഥാനമാക്ക
സീയോനെ ഉണരുക ഉണർന്നീടുക
മഹിമയിൻ രാജൻ എഴുന്നെള്ളാറായ് (2)
4 വാനവിതാനത്തിൽ ദൂതരുമായ്
കാന്തൻ താൻ വരവിന് നേരമായല്ലോ
സീയോനെ ഉണരുക ഉണർന്നീടുക
കാന്തനെ എതിരേൽപ്പാൻ ഒരുങ്ങീടുക (2)