Malayalam Hymn
Daivajaname unarnneduka
Daivajaname unarnneduka lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ദൈവജനമേ ഉണർന്നീടുക
നാഥൻ വരവ് ആസന്നമായ്;
കാഹളനാദം കേട്ടീടുവാൻ
കാലം ആസന്നമായ്(2)
നാഥൻ വരവിൻ ലക്ഷണങ്ങളpw
ലോകമെങ്ങും കാണുന്നല്ലോ
ക്ഷാമം ഭൂകമ്പം അടിക്കടിയായ്
ദേശമെങ്ങും കവർന്നീടുന്നെ
chrous
കാഹളനാദം കേട്ടീടുവാൻ
കാലം ആസന്നമായ്(2)
ലോകമെങ്ങും മഹാമാരിയിൻ
ഭീതിയിൽ അകപ്പെടുമ്പോൾ
ദൈവ ജനമേ ഉണർന്നീടുക
നാഥൻ വരവാസന്നമായ്;-
പ്രത്യാശയോടെ ഒരുങ്ങീടുക
പാപ വഴികളിൽ പോയിടാതെ
വിശുദ്ധിയിൽ സമ്പൂർണ്ണരായിടുക
വാഗ്ദത്തനാട്ടിൽ എത്താൻ;-
ദൈവജനമേ ഭയപ്പെടാതെ
നാഥൻ വരവിനായ് ഒരുങ്ങീടുക
സ്വർഗ്ഗ ഭവനത്തിൽ താതനൊപ്പം
യുഗായുഗം വാണീടുവാൻ;-