Malayalam Hymn
Unarnnirippin daivajaname
Unarnnirippin daivajaname lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ഉണർന്നിരിപ്പിൻ ദൈവജനമെ
കർത്താവിൻ വരവിതാസന്നമായി (2)
കാഹളനാദം വാനിൽ മുഴങ്ങിടും
ഉണരു ഉണരു ദൈവജനമേ (2)
രോഗങ്ങൾ ദുഃഖങ്ങൾ വൻ പ്രയാസങ്ങൾ
എൻ ജീവിതത്തിൽ വന്നീടുമ്പോൾ (2)
തളരാതെ എൻ മനം യേശുവിൽ അർപ്പിച്ച്
മുന്നേറാം വിശ്വാസ തീരത്ത് എത്തീടാം (2)
ഒരുങ്ങാം ഒരുങ്ങാം പ്രീയജനമേ
നീതിയിൻ സൂര്യനാം യേശുവിൽ ചേരാൻ (2);-
നിനച്ചിരിക്കാത്ത നാഴികയിൽ കർത്തൻ
എന്നേയും ചേർക്കാനായി വന്നീടുമേ (2)
ഒലിവുമല നമുക്കായി ഒരുങ്ങീടുന്നു
സ്വർഗ്ഗീയ മണവാളൻ എത്തീടുമേ (2)
ഒരുങ്ങാം ഒരുങ്ങാം പ്രിയജനമേ
നീതിയിൻ സൂര്യനാം യേശുവിൽ ചേരാൻ (2)
സ്വർഗ്ഗീയ കാഹളം ധ്വനിച്ചിടും നേരത്ത്
വിശുദ്ധർ അക്ഷയരായി ഉയർത്തീടുമേ (2)
നമുക്കും ഒരുങ്ങാം സ്വർപ്പൂരേ ചേർന്നിടാം
പുതുശരീരത്തിനായ് ഒരുങ്ങിടാമേ (2)
ഒരുങ്ങാം ഒരുങ്ങാം പ്രീയജനമേ
നീതിയിൻ സൂര്യനാം യേശുവിൽ ചേരാൻ (2)