Daivajaname daivajaname manam

Malayalam Hymn

Daivajaname daivajaname manam

Daivajaname daivajaname manam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ദൈവജനമേ ദൈവജനമേ മനം തിരിയാം മടങ്ങിവരാം നമ്മെതന്നെ താഴ്ത്തി സമർപ്പിച്ചിടാം തിരുമുമ്പിൽ വണങ്ങി നമസ്കരിക്കാം യഹോവ റാഫാ - സൗഖ്യംതരും യഹോവ ശാലോം - സമാധാനം യഹോവ ശമ്മ - കൂടിരിക്കും യഹോവ ഏലിയോൻ - അത്യുന്നതൻ 1 വിശുദ്ധിയെ തികയ്ക്കാം ഒരുങ്ങീടാം വിശുദ്ധനാം ദൈവത്തെ ആരാധിക്കാം അശുദ്ധിയതെല്ലാം വെടിഞ്ഞീടാം തിരുസവിധേ എന്നും ജാഗരിക്കാം;- യഹോവ… 2 തിരുമുഖത്തേക്കു നാം നോക്കീടാം പുതുബലമെന്നും പ്രാപിച്ചീടാം നൽവരങ്ങളെയെന്നും വാഞ്ചിച്ചീടാം തിരുവചനം എങ്ങും ഘോഷിച്ചീടാം;- യഹോവ… 3 കാഹളനാദം നാം കേട്ടീടാറായ് മണവാളനേശു വെളിപ്പെടാറായ് ശുദ്ധിമാന്മാരെല്ലാം പറന്നുയരും ഉണർന്നിരിക്കാം നൽദിനമതിനാൽ;- യഹോവ…

Related Songs