Sthuthippin sthuthippin daivajaname

Malayalam Hymn

Sthuthippin sthuthippin daivajaname

Sthuthippin sthuthippin daivajaname lyrics · Malayalam Christian Song · Video

The Hymnal
Key of E
0 plays
WhatsApp

Lyrics

1 സ്തുതിപ്പിൻ സ്തുതിപ്പിൻ ദൈവജനമേ സ്തുതികളിന്മേൽ വസിക്കും പ്രിയനെ അനുദിനമവൻ ചെയ്ത നന്മകൾ അനൽപ്പമേ മനം മറക്കുമോ 2 ഉണർന്നുഘോഷിപ്പിൻ സ്വന്തജനമേ ഹൃദയം നന്ദിയാൽ നിറഞ്ഞു കവിയട്ടെ പാപകൂപത്തിൽ കിടന്ന നാമിന്നു പരന്റെ വാഗ്ദത്തസുതരല്ലോ 3 വിളിച്ചവനുടെ ഗുണങ്ങൾ ഘോഷിപ്പാൻ തിരഞ്ഞെടുത്തതാം വിശുദ്ധവംശമേ ജയപ്രഭുവിന്റെ കൃപ ലഭിച്ചതാൽ ജയത്തിൻ ഘോഷങ്ങൾ മുഴക്കിടാം 4 പരന്റെ സ്നേഹത്താൽ പരം പ്രകാശിക്കും പരിശുദ്ധനുടെ പരമസംഘമേ കരങ്ങളിൽ നമ്മെ വഹിക്കുന്നോൻ ദിനം തോറും ഭാരങ്ങൾ ചുമക്കുന്നു 5 കൃപയിന്നാത്മാവിൽ നിറയാം നമ്മുടെ ദുരിതങ്ങൾ ഹിമം പോലെ അലിയട്ടെ പരമ വിളിയുടെ വിരുതിനായ് നമ്മെ വിളിച്ചവനെന്നും നടത്തിടും 6 വൃതഗണങ്ങളെ ചേർക്കുവാനായ് നീ വരുന്ന കാലമിങ്ങടുത്തുപോയതാൽ അതിനായ് ഞങ്ങളെ ഒരുക്ക വേഗമായ് ആമേൻ കർത്താവേ നീ വരണമേ;- സ്തുതി...

Related Songs