Sthuthippin janame sthuthippin yahovaye

Malayalam Hymn

Sthuthippin janame sthuthippin yahovaye

Sthuthippin janame sthuthippin yahovaye lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

സ്തുതിപ്പിൻ ജനമേ സ്തുതിപ്പിൻ യഹോവയെ അവൻ നല്ലവനല്ലോ സ്തുതിപ്പിൻ (2) 1 പതിനായിരത്തിൽ അതി ശ്രേഷ്ഠനവൻ ദൂതർ സ്തുതികളിലെന്നും വസിക്കുന്നവൻ (2) അവൻ നാമത്തെ ഭയപ്പെടുവിൻ;- സ്തുതി... 2 അവൻ ദയയും കരുണയും അലിവുമുള്ളോൻ ദീർഘക്ഷമയും കൃപയും അരുളുന്നവൻ (2) അവൻ നാമത്തെ ഉയർത്തിടുവീൻ;- സ്തുതി... 3 നിലവിളിച്ചിടുമ്പോൾ ചെവി ചായ്ച്ചിടുന്നോൻ വലങ്കരത്താൽ നമ്മെ താങ്ങി നടത്തുന്നവൻ (2) അവൻ നാമത്തെ പുകഴ് ത്തിടുവിൻ;- സ്തുതി... 4 ദുഃഖം മുറവിളി കഷ്ടത നീക്കിടുമേ കണ്ണുനീരവൻ കരങ്ങളാൽ തുടച്ചിടുമേ (2) അവൻ കരുതുന്നതാൽ സ്തുതിപ്പിൻ;- സ്തുതി... 5 തന്നെ കാത്തിരിപ്പോർ ശക്തിയെ പുതുക്കും കഴുകനെപ്പോൽ ചിറകടിച്ചുയർന്നിടുമേ (2) മഹത്വം അവനെന്നുമെന്നേക്കും;- സ്തുതി...

Related Songs