Malayalam Hymn
Sthuthippin sthuthippin sthuthippin yahovaye
Sthuthippin sthuthippin sthuthippin yahovaye lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
സ്തുതിപ്പിൻ സ്തുതിപ്പിൻ സ്തുതിപ്പിൻ
യഹോവയെ സ്തുതിപ്പിൻ
വരുവിൻ വണങ്ങിൻ വന്ദിപ്പിൻ
ആരാധിച്ചാർത്തിടുവിൻ
സ്തുതിമംഹളം ജയമംഗളം യേശുമഹേശന്
ആരാധന ആരാധന ദേവാധിദേവന്
യാഹെന്ന ദൈവമെന്നിടയനായുള്ളതാൽ
യാതൊരു കുറവുമില്ല
പച്യായായ പുൽപുറങ്ങളിൽ മെച്ചമായി കിടത്തുന്നെന്നെ
സ്വസ്ഥമാം ജലത്തിനരികിൽ സ്വസ്ഥതയും നല്കീടുന്നവൻ
കൂരിരുൾ താഴ്‌വരയതിൽ നടന്നാലും
യാതൊരു ഭയവുമില്ല
എന്നുമെന്നും എന്നോടുകൂടെ എന്നിടയൻ വസിച്ചീടുന്നു
തൻവടിയും കോലുമത് എന്നുമെന്നിൽ നല്കുന്നാശ്വാസം
എന്നുള്ളം തണുപ്പിക്കും അനുദിനം നയിക്കും
നീതിയിൻ പാതകളിൽ
ശത്രുവിൻ മുമ്പാകെ എനിക്കായ് മൃഷ്ടഭോജ്യം ഒരുക്കുന്നവൻ
എണ്ണകൊണ്ടെൻ ശിരസഖിലം അഭിഷേകം ചെയ്തിടുന്നവൻ
നൻമയും കരുണയും അനുദിനമെന്നെ
ആയുസ്സിൽ അനുഗമിക്കും
ദീർഘകാലം വസിച്ചീടും ഞാൻ യഹോവയിൻ ആലയത്തിൽ
എന്നുമെന്നും ആരാധിച്ചീടും ഹല്ലേലുയ്യാ ഗീതം പാടിടും!