Yahovaye sthuthippin ennum

Malayalam Hymn

Yahovaye sthuthippin ennum

Yahovaye sthuthippin ennum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യഹോവയെ സ്തുതിപ്പിൻ-എന്നും അവൻ വഴികളിൽ നടപ്പിൻ യഹോവ തന്നെ ദൈവം എന്നും നമുക്കു സഹായം(2) 1 ദുഃഖങ്ങളിൽ നല്ലവനവൻ കഷ്ടങ്ങളിൽ കാത്തുസൂക്ഷിക്കും നിഷ് ഠൂരന്റെപാതകളിൽ നിന്നു സൂക്ഷിച്ചും നഷ്ടമാകാനവൻ നമ്മെ വിടുകയില്ല;- യഹോ … 2 നിന്ദകൾ മദ്ധ്യേ കൈവിടുകയില്ല സന്തതമവൻ കൂടെയിരിക്കും അന്ധകാരം നിറഞ്ഞ ഈ ലോകയാത്രയിൽ വന്ദനീയനവൻ നമ്മെ വിടുകയില്ല;- യഹോ .. 3 ബന്ധുമിത്രങ്ങൾ കൈവെടിയുമ്പോൾ ബന്ധനം നൽകുവാൻ ശത്രവേറുമ്പോൾ അന്തരംഗമറിഞ്ഞവനരികിൽ നിൽക്കും ബന്ധുവായി നമ്മെ നിത്യം പരിപാലിക്കും;- യഹോ...

Related Songs