En manam puthugetham padi vazhthi

Malayalam Hymn

En manam puthugetham padi vazhthi

En manam puthugetham padi vazhthi lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എൻമനം പുതുഗീതം പാടി വാഴ്ത്തിപ്പുകഴ്ത്തിടുമേ ഉന്നതനേശുവിനെ നിത്യജീവനെനിക്കരുളാനവൻ തിരു ജീവനെത്തന്നല്ലോ എനിക്കവൻ തൻജീവനെത്തന്നല്ലോ 1 സന്തതം തന്നുപകാരങ്ങളെ-ന്നന്തരംഗമോർത്തു പാടിടുമേ അന്തമില്ലാ കൃപ പകർന്നെൻ ബന്ധനമഴിച്ചവൻ വീണ്ടെടുത്തു സ്വന്തമാക്കി ദൈവപൈതലാക്കി 2 ലോകം തരാത്ത സമാധാനവും ശോകം കലരാത്തൊരാനന്ദവും അനുദിനവും അരുളിയെന്നെ അനുഗ്രഹിക്കുന്നവനത്ഭുതമായ് അനുഗമിക്കുന്നു ഞാനിന്നവനെ 3 പാരിടമിതിൽ പല ശോധനകൾ നേരിടുകിലും ഭയമില്ലെനിക്കു ചാരിടും ഞാനെൻപെഴും തൻ മാറിടമതിലഭയം തിരയും മാറിടുമെൻ മനഃക്ലേശമെല്ലാം 4 നല്ല പോരാട്ടം പോരാടിടും ഞാൻ മുമ്പിലുള്ളോട്ടം തികച്ചിടും ഞാൻ വിശ്വാസത്തെ കാത്തിടുമെന്നാശ്വാസനാട്ടിൽ ഞാനെത്തിടുമേ ദർശിക്കുമേശുവിൻ പൊൻമുഖം ഞാൻ

Related Songs