Vazhthi sthuthikkum ennum njaan

Malayalam Hymn

Vazhthi sthuthikkum ennum njaan

Vazhthi sthuthikkum ennum njaan lyrics · Malayalam Christian Song · Video

The Hymnal
Key of E
0 plays
WhatsApp

Lyrics

വാഴ്ത്തി സ്തുതിക്കുമെന്നും ഞാൻ എന്റെ താഴ്ചയിൽ ഓർത്ത ഈശനേ 1 വർണ്ണിച്ചീടാനെനിക്കെന്റെ നാവുപോരായെ എണ്ണിത്തീർത്തിടാമോ അവൻ ചെയ്തത് ആയിരമായ് സ്തുതിച്ചീടുന്നേ ആനന്ദഹസ്തങ്ങളെ ഉയർത്തി;- 2 പാപശാപരോഗമായതെന്റെ ഭീതിയാൽ നാശഗർത്തത്തിൽ പതിക്കും നേരത്തിൽ സ്നേഹ ഹസ്തം നീട്ടിയെന്നെ നിൻ തിരു രാജ്യത്തിലാക്കിയല്ലോ;- 3 ചേറ്റിലല്ലയോ കിടന്നതോർത്തുനോക്കിയാൽ നാറ്റമല്ലയോ വമിച്ചതെൻ ജീവിതം മാറ്റിയല്ലോ എൻ ജീവിതത്തെ മാറ്റമില്ലാത്ത നിന്റെ കൃപയാൽ;- 4 പാപികളെ തേടിവന്ന യേശുരക്ഷകൻ പാപമില്ലാ ശുദ്ധർക്കായിതാ വരുന്നേ വരവിൻ ദിനം അതിസമീപം വരവിൻ പ്രത്യാശയാൽ നിറഞ്ഞിടാമേ;- 5 അല്ലൽ തിങ്ങും ജീവിതത്തിൽ ഞാൻ വസിച്ചപ്പോൾ വല്ലഭാ നിൻ സ്നേഹമെന്നിൽ ഊറ്റിയല്ലോ ജയഗീതം പാടീടുവാൻ നിൻ ജയം നീ എനിക്കേകിയല്ലോ;-

Related Songs