Vazhthi sthuthikkam aarthu

Malayalam Hymn

Vazhthi sthuthikkam aarthu

Vazhthi sthuthikkam aarthu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

വാഴ്ത്തി സ്തുതിക്കാം ആർത്തു ഘോഷിക്കാം വാനവ നാഥനെ വണങ്ങീടാം വാദിത്ര നാദത്തോടെ പവിത്രനാം പരനെ രാവിലും പകലിലും എല്ലായ്പ്പോഴും ചേലോടെ പാടിടാം കീർത്തനങ്ങൾ ഉന്നതൻ നമ്മെ പുലർത്തീടും തൻ തിരു നാമത്തിലാശ്രയിക്കാം;- വാഴ്ത്തി... അധരാർപ്പണങ്ങളാം സ്തോത്രത്തോടും അനുതാപത്തോടും ഇന്നടുത്തീടുകിൽ അക്യത്യങ്ങളഖിലവും അകറ്റി നമ്മെ അൻപോടു തൻ ചാരെ ചേർത്തീടുമേ;- വാഴ്ത്തി... വടതിക്കറ്റേ വേഗം ഉണർന്നീടുക തെന്നിക്കറ്റേ ആഞ്ഞു വീശീടുക സൗരഭ്യം പരക്കട്ടെ തിരുസഭയിൽ സൗഭാഗ്യ കാലമിങ്ങാസന്നമായ്;- വാഴ്ത്തി... ജയിക്കുന്നവർ വെള്ള ധരിച്ചീടുമേ വാണിടും എന്നും തന്നോടുകൂടെ ജയവീരരായ് നിൽക്കും തൻ ശുദ്ധരെ നിശ്ചയം ചേർത്തിടും തൻ സവിധേ;- വാഴ്ത്തി...

Related Songs