Varuvin naam yahovaye vazhthi

Malayalam Hymn

Varuvin naam yahovaye vazhthi

Varuvin naam yahovaye vazhthi lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

വരുവിൻ നാം യഹോവയെ വാഴ്ത്തി നാം രക്ഷയിൻ പാറയിൽ ആർക്കാം തിരുസന്നിധൗ ആനന്ദമോടെ ഘോഷിക്കുക കീർത്തനങ്ങൾ പാടാം പാടാം പാടാം പാരിതിൽ നാം 1 യഹോവ മഹാ ദൈവമല്ലോ സർവ്വ ദേവന്മാരിലുമതി ശ്രേഷ്ഠൻ സർവ്വ ഭൂമിയുമവൻ സൃഷ്ടിയല്ലോ സർവ്വേശനെ വാഴ്ത്തിടാം;- വരു… 2 വരുവിൻ വണങ്ങി നമസ്കരിക്കാം വന്നു കുമ്പിടുക അവൻ മുമ്പിൽ ഇതു രക്ഷയിൻ സുദിനമതല്ലോ സുവിശേഷത്തിൻ മഹൽ ദിനമേ;- വരു... 3 കർത്തൻ ശബ്ദം നീ ശ്രവിച്ചീടുന്നെങ്കിൽ മെരീബാ മസ്സാ നാൾ പോലെയിന്നു കഠിനപ്പെടുത്താതെ നിൻ ഹൃദയം തുറന്നീടുക നിറവിനായ്;- വരു...

Related Songs