Vazhthuka naam yahovaye

Malayalam Hymn

Vazhthuka naam yahovaye

Vazhthuka naam yahovaye lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

വാഴ്ത്തുക നാം യഹോവയെ എല്ലാ നാളിലും വാഴ്ത്തീടുക വരുവിൻ വണങ്ങി നമസ്കരിക്കാം രാപ്പകലവനെ ആരാധിക്കാം അവൻ കരുണയും കൃപയും നിറഞ്ഞവൻ ദീർഘക്ഷമയും ദയയുമുള്ളോൻ 1 ഹൃദയം തകരും വേളകളിൽ ആശ്വാസമായവൻ ചാരെയുണ്ട് അവൻ മയങ്ങുകില്ല അവൻ ഉറങ്ങുകില്ല കാവലയെന്നും കൂടെയുണ്ട്;- 2 കണ്ണീർ താഴ്വരയിൽ നടന്നാൽ ജീവജലാശയമാക്കുമവൻ മനം തകർന്നിടുമ്പോൾ കരം കുഴഞ്ഞിടുമ്പോൾ ശാശ്വത ഭുജത്താൽ താങ്ങിടുന്നു;- 3 അവനിൽ അഭയം തേടുവോർക്ക് യേശുനാഥൻ നൻമകൾ മുടക്കുകില്ല കണ്ണുകണ്ടിട്ടില്ലാത്ത കാതുകേട്ടിട്ടില്ലാത്ത അനവധികൃപകൾ ചൊരിഞ്ഞിടുന്നു;-

Related Songs