Malayalam Hymn
Sundariyaam sabhaye ninne
Sundariyaam sabhaye ninne lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
സുന്ദരിയാം സഭയെ
നിന്നെ വേളികഴിപ്പാനായി
പ്രിയനവൻ വേഗം വരുന്നു
നിന്നുടെ മണവാളൻ (2)
Cho: സഭയുടെ മണവാളാ…
നീതി സൂര്യനെ (2)
നിന്നെ കാണ്മാൻ പ്രാവുപോൽ
കുറുകി വാഞ്ചിക്കുന്നു (2)
പഴിദുഷി സഹിച്ചീഭൂവിൽ പാർത്ത സഭയുടെ കൂട്ടമേ
പിന്മാറിടല്ലേ, എന്തു സഹിച്ചാലും ഏതു സഹിച്ചാലും…
പ്രതിഫലം താനവൻ വിഭജിക്കും നാൾ
സഭയുടെ ശിരസ്സുയരും
Cho: സഭയുടെ കാന്തനെ…
സുന്ദര രൂപനെ (2)
നിന്നുടെ ലാവണ്യം കണ്ടിടുവാൻ
താമസമോ പ്രിയനേ… (2)
ഇവിടെ കയറിവരൂ എന്ന-ഇമ്പസ്വരം കേൾപ്പാൻ (2)
കാതുകളോർക്കുന്നു സഭയാം കാന്തയും
യുഗങ്ങൾ ഏറെയുണ്ടോ?
കാന്താ നിൻവരവ് ആഗതമാകുവാൻ
താമസമോ പ്രിയനേ…
ഇനിയും… കാന്താ നിൻവരവ്..
ആഗതമാകുവാൻ താമസമോ പ്രിയനേ….
Cho: സഭയുടെ കാന്തനെ
സുന്ദര രൂപനെ (2)
നിന്നുടെ ലാവണ്യം കണ്ടിടുവാൻ
താമസമോ പ്രിയനേ (2)
കാഹള നാദത്തിങ്കൽ...
തിരുസഭയെടുക്കപ്പെടും (2)
ഹല്ലേലുയ്യാ …. ഹല്ലേലുയ്യാ മോദാൽ ചേർന്നിടുമേ…
ആമേൻ എന്ന് ചേർന്ന് ഞാനും ഏറ്റു പാടിടുമേ… (2)
ആമേൻ കർത്താവെ വരണേ (4)
യുഗയുഗ വാസത്തിനായി
ഞങ്ങളെ ചേർത്തിടണേ…