Ieshaneyen yeshunadha sthothram

Malayalam Hymn

Ieshaneyen yeshunadha sthothram

Ieshaneyen yeshunadha sthothram lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ഈശനെയെൻ യേശുനാഥാ സ്തോത്രമെന്നേക്കും സർവ്വ ക്ലേശവും ക്രൂശിൽവഹിച്ച നായകാ വന്ദേ 2 വാഞ്ചിക്കുന്നെൻ അന്തരംഗം നിന്നെയെപ്പോഴും ഇപ്ര- പഞ്ച-സന്തോഷങ്ങളിൽ സംതൃപ്തിയില്ല മേ 3 ഭൂതലത്തിലാശ്രയം നീ മാത്രമെനിക്കു-ദിവ്യ മോദമുള്ളിൽ തന്നു നിത്യം കാവൽ ചെയ്യുന്നു 4 രോഗ-ശോകങ്ങൾ സമസ്തം നീക്കിയാരോഗ്യം സ്നേഹ- സാഗരം കനിഞ്ഞെനിക്കു നല്കീടുന്നതാൽ 5 രാത്രിയെൻ കിടക്കയിൽ ക്രിസ്തേശു നാഥനേ-നിന്നെ കീർത്തനങ്ങൾ പാടി വാഴ്ത്തി വന്ദിച്ചീടും ഞാൻ 6 സർവ്വവും സമോദമർപ്പിക്കുന്നു ഞാനിപ്പോൾ എന്റെ സർവ്വവുമാം വല്ലഭാ നിൻ സന്നിധാനത്തിൽ സ്വർഗ്ഗ ഭാഗ്യം എത്ര യോഗ്യം - എന്ന രീതി രോഗികൾക്കു നല്ല വൈദ്യൻ - എന്ന രീതി

Related Songs