Entethellam daivame

Malayalam Hymn

Entethellam daivame

Entethellam daivame lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്റെതെല്ലാം ദൈവമെ അങ്ങേ ദാനം മാത്രമേ എന്റെതായിട്ടൊന്നുമേ ചോൽവാനില്ലെൻ താതനേ 1 ജന്മവും എൻ ആയുസ്സും അനുഭവിക്കും നന്മയും നിന്റെ എല്ലാ നടത്തിപ്പും‍ വൻ കൃപയല്ലോ നന്ദി ദൈവമേ സ്തോത്രമേശുവേ ഇന്നുമെന്നേക്കും;- എന്റെ... 2 നേരിടുന്ന ദുരിതവും ഖേദവും നീ അറിയുന്നു സർവ്വമെന്റെ നന്മകൾക്കായ് കരുതിടുന്നതിനാൽ നന്ദി ദൈവമേ സ്തോത്രമേശുവേ ഇന്നുമെന്നേക്കും;- എന്റെ... 3 നിന്നിലുള്ള വിശ്വാസവും ശരണവും പ്രാത്യാശയും മാത്രമേയെൻ സമ്പത്തെന്നു ഞാനറിയുന്നു നന്ദി ദൈവമേ സ്തോത്രമേശുവേ ഇന്നുമെന്നേക്കും;- എന്റെ...

Related Songs