Malayalam Hymn
Varunnu parameshan ipparil
Varunnu parameshan ipparil lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 വരുന്നു പരമേശൻ ഇപ്പാരിൻ
ഭരണം ഭരമേൽപ്പാൻ
വരവിന്നായ് തൻ വചനം പോൽ നീ
ഒരുങ്ങീടുന്നുണ്ടോ?
2 മുഴങ്ങും കാഹളധ്വനിയും പരിചിൽ
പതിനായിരമാം ദൂതന്മാരും
ആയിരമായിരം വിശുദ്ധന്മാരും
ആയിട്ടായിരമാണ്ടു വാണീടാൻ
3 മുടന്തൻ മാനിനെപ്പോലങ്ങു ചാടും
ഊമന്മാരും ഉല്ലസിച്ചാർക്കും
കുരുടന്മാരുടെ കണ്ണു തുറക്കും
ഒഴിയും മാനുഷശാപമശേഷം;-
4 സിംഹം കാളപോൽ പുല്ലു തിന്നീടും
പുള്ളിപ്പുലിയും ഗോസമമാകും
സർപ്പത്തിൻ പൊത്തിൽ കളിച്ചീടും
ചെറിയ ശിശുക്കൾ യേശുവിൻ രാജ്യേ;-
6 വഴിപോക്കർ വെറും ഭോഷന്മാർ പോലും
വഴിതെറ്റാതെ നടന്നിടുമന്ന്
ഇതു താൻ നിന്നുടെ വഴിയെന്നുള്ളൊരു
മൊഴിയും പിന്നിൽ കേൾക്കാമെന്ന;-
7 വരുമോരോവിധ പരിശോധനയിൽ
സ്ഥിരമായ് വിജയം പ്രാപിച്ചവരെ
പരനേശുവിൻ തിരു സിംഹാസനത്തിൽ
ഒരുമിച്ചങ്ങിരുത്തീടുവാനായി;-
8 സ്നേഹത്താൽ നിറഞ്ഞൊരു സാമ്രാജ്യം
സ്നേഹത്തിൻ സ്വരൂപനാമേശു
മോദത്താൽ നിറഞ്ഞോരു വിശുദ്ധർ
ക്കായിട്ടായിരമാണ്ടു നൽകിടാൻ;-