Kannuneer illath nattil

Malayalam Hymn

Kannuneer illath nattil

Kannuneer illath nattil lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 കണ്ണുനീർ ഇല്ലാത്ത നാട്ടിൽ നാം കൈപ്പണി അല്ലാത്ത വീട്ടിൽ നാം ചേർന്നിടും വേഗം നാം പോയിടും ഈ മണ്ണിൽ നിന്നു നാം മറഞ്ഞിടും മറക്കുക സകലതും ക്ഷമിക്കുക ത്യജിക്കുക വിട്ടോടുക പാപത്തെ നേടുക നിത്യജീവൻ നേടുക ഓട്ടം ഓടി നല്ലവിരുതു പ്രാപിക്ക(2) 2 പ്രാണൻ പോയിടും നേരമതിൽ നേടിയതെല്ലാം ഭൂവിൽ ഇട്ടിടും നഷ്ടമില്ലാത്തവകാശങ്ങൾ സ്വർഗ്ഗത്തിൽ നിക്ഷേപം മാത്രമാം;- 3 കേട്ടിടും നിൻ മരണവാർത്തയിൽ വന്നിടും നാട്ടുകാർ നിൻ വീട്ടിലായ് ചേർന്നിടും വിലാപയാത്രയിൽ കൂട്ടുകാർ തീർന്നിടും നീ ഏകനായ് ശ്മശാനത്തിൽ;- 4 ഇന്നു നീ കേൾക്കുന്ന ഈ ദൂതിനെ പൂർണ്ണമായ് സ്വീകരിച്ചിടുമെങ്കിൽ ചൂടും നീ പൊൻകിരീടം അന്നു സംശയം വേണ്ടിനിയും ഒരുങ്ങുക;-

Related Songs