Kannuneer thazhvarayil njanetam

Malayalam Hymn

Kannuneer thazhvarayil njanetam

Kannuneer thazhvarayil njanetam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 കണ്ണുനീർ താഴ്വരയിൽ ഞാനേറ്റം വലഞ്ഞീടുമ്പോൾ കണ്ണുനീർ വാർത്തവനെൻ കാര്യം നടത്തിത്തരും നിൻ മനം ഇളകാതെ നിൻ മനം പതറാതെ നിന്നോടുകൂടെയെന്നും ഞാനുണ്ട് അന്ത്യംവരെ 2 കൂരിരുൾ പാതയതോ ക്രൂരമാം ശോധനയോ കൂടിടും നേരമതിൽ ക്രൂശിൻ നിഴൽ നിനക്കായ്;- 3 കാലങ്ങൾ കാത്തിടണോ കാന്താ നിൻ ആഗമനം കഷ്ടത തീർന്നിടുവാൻ കാലങ്ങൾ ഏറെയില്ല;- 4 ദാഹിച്ചു വലഞ്ഞു ഞാൻ ഭാരത്താൽ വലഞ്ഞീടുമ്പോൾ ദാഹം ശമിപ്പിച്ചവൻ ദാഹജലം തരുമേ;- 5 ചെങ്കടൽ തീരമതിൽ തൻ ദാസൻ കേണതുപോൽ ചങ്കിനു നേരെ വരും വൻഭാരം മാറിപ്പോകും;- 6 തീച്ചൂള സിംഹക്കുഴി പൊട്ടക്കിണർ മരുഭൂ ജയിലറ ഈർച്ചവാളോ മരണമോ വന്നിടട്ടെ;-

Related Songs