Malayalam Hymn
Koorirul thazhvarayil dukhatthin
Koorirul thazhvarayil dukhatthin lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
കൂരിരുൾ താഴ്‌വരയിൽ
ദുഃഖത്തിൻ ആഴങ്ങളിൽ
യേശു എൻ ചാരെ എത്തി
എന്നെ വഴി നടത്തി
കൂരിരുൾ പ്രകാശം ആയി
വിലാപം ആനന്ദം ആയി
സ്തുതിക്കും ഞാൻ അത്യുന്നതനെ
വാഴ്ത്തിപ്പാടും എൻ രക്ഷകനെ
കാൽവരി ക്രൂശിന്മേൽ എൻ
പ്രാണൻ വീണ്ടെടുത്തവൻ
യേശുവിൻ കരങ്ങളിൽ
എല്ലാം സമർപ്പിക്കുമ്പോൾ
ആകുല നേരങ്ങളിൽ
ആശ്വാസം ദാനം നൽകി
ഭയം എല്ലാം അകറ്റി
ഭാവി കരുത്തും അവൻ;-
യേശുവിൻ സാനിധ്യത്തിൽ
എന്നും സുരക്ഷിതനായി
ജീവൻ ഉള്ള നാൾ വരെ
നന്മകൾ പിന്തുടരും
എൻ പ്രാണൻ പോകുവോളം
യേശുവിനായി ജീവിക്കും;-