Malayalam Hymn
Koorirul niranja lokathil
Koorirul niranja lokathil lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
കൂരിരുൾ നിറഞ്ഞ ലോകത്തിൽ
തേജസ്സായി ദേവാ നീ വന്നു
സ്തുതി മഹിമ കർത്താവിന്നു
1 നിഷ്കളങ്കയാഗമായ് ക്രൂശിലെൻ പരൻ
അമൂല്യരക്തമേകി മുക്തി മാർഗ്ഗമായ്
എന്തു ഞാനിതിന്നു ബദലായേകിടും പ്രഭോ!
സ്തുതി മഹിമ കർത്താവിന്നു
2 മൃത്യുവെ തകർത്തു ഹാ! എന്തൊരത്ഭുതം
ഭീതിപോക്കി പ്രീതിയേകിയുള്ളത്തിൽ
താതൻ ചാരേ പക്ഷവാദം ചെയ്‌വതും നീയേ
സ്തുതി മഹിമ കർത്താവിന്നു
3 ഗാനം പാടി വാഴ്ത്തിടും മോദമോടെ ഞാൻ
വൻകടങ്ങൾ നിൻ കരങ്ങൾ തീർത്തതാൽ
വാനിൽ വേഗം വന്നിടും നിന്നന്തികേ ചേർപ്പാൻ
സ്തുതി മഹിമ കർത്താവിന്നു