Malayalam Hymn
Enikkay maricchavan manushyanalla
Enikkay maricchavan manushyanalla lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
എനിക്കായ് മരിച്ചവൻ മനുഷ്യനല്ല
സൃഷ്ടാവാകുമെൻ ദൈവമല്ലോ
എന്നെ വീണ്ടെടുത്തവൻ മനുഷ്യനല്ല
സർവ്വാധിപനാമെൻ ദൈവമല്ലോ (2)
സ്വർഗ്ഗമഹിമയെ വെടിഞ്ഞവൻ
മനുജനെപ്പോലെ വന്നവൻ
ക്രൂശുമരണത്തോളം താഴ്ന്നവൻ
എല്ലാ നാമങ്ങൾക്കും മേലായവൻ (2)
യേശുവേ... യേശുവേ
എൻ ജീവനെ... എൻ മാർഗ്ഗമേ
യേശുവേ... യേശുവേ
എൻ സത്യമേ പൂർണ്ണ ദൈവമേ
ക്രൂശതിലെനിക്കായ് മരിച്ചവൻ
ചങ്കിലെ ചോരയെ തന്നവൻ
മരണത്തെ ജയിച്ചു ഉയിർത്തവൻ
രക്ഷയെ ദാനമായി നല്കിയവൻ (2)
യേശുവേ... യേശുവേ
എൻ സ്നേഹമേ എൻ സ്വന്തമേ
യേശുവേ... യേശുവേ
എൻ നീതിയെ എൻ രക്ഷയെ
എന്നിലെ പാപം മായ്ച്ചു നീ
എന്നുടെ ശാപം നീക്കി നീ
അടിപ്പിണരാൽ സൗഖ്യം നൽകി നീ ആ
മാർവിടമെനിക്കെന്നും ആശ്വാസമായ് (2)
യേശുവേ... യേശുവേ
എൻ സൗഖ്യമേ ആനന്ദമേ
യേശുവേ... യേശുവേ
ആരാധ്യനെ ആശ്വാസമേ
ക്രൂശിതൻ സ്നേഹം ഓർത്തിടും
രക്ഷയെ എന്നും ഉയർത്തിടും
രക്ഷിതാവിൻ നാമം വാഴ്ത്തിടും
യേശുവിനായ് എന്നും ജീവിച്ചിടും
യേശുവേ... യേശുവേ
എൻ പ്രാണനെ പ്രത്യാശയെ
യേശുവേ... യേശുവേ
നിത്യ ജീവനെ സത്യദൈവമെ
യേശുവേ... യേശുവേ... (4)