Malayalam Hymn
Engane marannidum en priyan
Engane marannidum en priyan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
എങ്ങനെ മറന്നിടും എൻ പ്രിയൻ യേശുവിനെ
എങ്ങനെ സ്തുതിച്ചിടും
ആയിരം നാവുകളാൽ വർണ്ണിപ്പാൻ സാദ്ധ്യമല്ല
പോയനാളിൽ ചെയ്ത നന്മ ഓർത്താൽ (2)
എങ്ങനെ മറന്നിടും...
രോഗ ദുഃഖങ്ങളാൽ ക്ഷീണിതനായപ്പോൾ
ജീവിതമെന്തിനെന്ന് നിനച്ച നേരം (2)
ലോകാവസാനത്തോളം ഞാൻ നിന്റെ കൂടെയുണ്ട്
എന്ന് എന്നോടുരച്ചവനെ(2);- എങ്ങനെ മറന്നിടും...
ഉറ്റവർ സ്നേഹിതർ ബന്ധുമിത്രാദികൾ
ഏവരും എന്നെ ഏറ്റം വെറുത്തനേരം (2)
ചാരത്തണഞ്ഞുവന്നു സാന്ത്വന വാക്കുതന്നു
എൻ പ്രിയ രക്ഷകനെ(2);- എങ്ങനെ മറന്നിടും...