Malayalam Hymn
Angakale njaan - priyan impasvaram
Angakale njaan - priyan impasvaram lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
അങ്ങകലെ ഞാൻ കേൾക്കുന്നുണ്ട്
പ്രിയൻ ഇമ്പസ്വരം
കാഹള നാദം മുഴങ്ങിടുമ്പോൾ
യേശുവേ എന്നേയും ചേർത്തീടണേ (2)
പ്രാണപ്രീയൻ മേഘത്തേരിൽ വന്നീടും നേരം
പരനോടു കൂടെ വാഴാൻ കൊതിയുണ്ടേ... (2)
ഹല്ലേലൂയ്യ പാടീടാം (4)
നിനവുകളെല്ലാം നിന്റെ മുന്നിൽ അർപ്പിച്ചീടുമ്പോൾ
കനവുകളായി എന്നുമെന്നും നിറയുക നീയെന്നിൽ (2)
കൂരിരുളിൻ പാതകളിൽ - ദീപമാകൂ നീ
കൈത്തിരിയായ് അണഞ്ഞീടാം നിന്റെ ചാരെ ഞാൻ (2)
ശീതകാലവും മഞ്ഞും മഴയും മാറിപ്പോയല്ലോ
കുറുപ്രാവിൻ ശബ്ദം വാനിൽ കേൾക്കാറായല്ലോ (2)
വീശുക നീ മാരികാറ്റായ് നീറും എൻ മനസ്സിൽ
സ്നേഹിതനായ് പാലകനായ് - ഉണ്ടാകണമെന്നും (2)