Yahova nallavan ennu ruchichariuin avane

Malayalam Hymn

Yahova nallavan ennu ruchichariuin avane

Yahova nallavan ennu ruchichariuin avane lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യഹോവ നല്ലവൻ എന്നു രുചിച്ചറിയുവിൻ അവനെ ശരണം പ്രാപിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ അവന്റെ വിശുദ്ധന്മാർ അവനെ ഭയപ്പെടുന്നതിനാൽ അവന്റെ ഭക്തന്മാർ-ക്കൊന്നിനും മുട്ടുണ്ടാകില്ല 1 ബാലസിംഹങ്ങൾ ഇരകിട്ടാതെ വിശന്നിരിക്കും ദൈവഭക്തനോ ഒരു നന്മയ്ക്കും കുറവില്ല അവന്റെ കരുണ ദിനവും അവന്റെ ഭക്തർക്കുള്ളതിനാൽ അനന്ത നന്മകൾ അനുഭവിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ 2 യിസ്രയേലിനെ മരുഭൂവിൽ നടത്തിയ ദൈവം ചെങ്കടലിനെ രണ്ടായി വിഭജിച്ച ദൈവം അവന്റെ കരുതൽ ദിനവും അവന്റെ മക്കൾക്കുള്ളതിനാൽ അതുല്യ രക്ഷയിൽ ആശ്രയിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ

Related Songs