Daivam nallavan enikkennum

Malayalam Hymn

Daivam nallavan enikkennum

Daivam nallavan enikkennum lyrics · Malayalam Christian Song

The Hymnal
Key of Gm
0 plays
Lyrics onlyWhatsApp

Lyrics

ദൈവം നല്ലവൻ എനിക്കെന്നും നല്ലവൻ എല്ലാം എന്റെ നന്മക്കായി ചെയ്തിടുന്നവൻ യേശു നല്ലവൻ-നല്ലവൻ 1 ദൈവം അറിയാതെ സംഭവിക്കില്ലൊന്നുമെ ആകയാൽ ആകുലം എനിക്കില്ല തെല്ലുമെ;- ദൈവം... 2 അഗ്നിശോധന എന്നെ ശുദ്ധി ചെയ്യുന്നു മാലിന്യങ്ങൾ നീക്കി എന്റെ മൂല്യം കൂട്ടുന്നു;- ദൈവം... 3 കഷ്ടനഷ്ടം ഏറിയ നേരം ചുറ്റും നോക്കി ഞാൻ ലോകം എന്നെ കൈവിട്ടെന്ന സത്യം കണ്ടു ഞാൻ;- ദൈവം... 4 നഷ്ടത്തിന്മേൽ നഷ്ടം വന്നാൽ എന്തു ചെയ്യും ഞാൻ നന്മക്കായി തീർക്കുന്നോനിൽ ആശ്രയിക്കും ഞാൻ;- ദൈവം... 5 കൊള്ളില്ലെന്നു തള്ളിയ ഇടങ്ങളിൽ തന്നെ മൂലക്കല്ലായ് മാറ്റി ദൈവം മാനിക്കും എന്നെ;- ദൈവം...

Related Songs