Daivam enikkennum sangkethamaakunnu

Malayalam Hymn

Daivam enikkennum sangkethamaakunnu

Daivam enikkennum sangkethamaakunnu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ദൈവമെനിക്കെന്നും സങ്കേതമാകുന്നു ദിവ്യ സമാധാനമുണ്ടെനിക്ക് 1 ഉർവ്വി കുലുങ്ങിലും പർവതം മാറിലും സർവ്വ സമുദ്രമിളകീടിലും ദൈവനഗരത്തെ മോദിപ്പിക്കും നദി സർവ്വദാ എന്നിലൊഴികീടുന്നു;- 2 ആപത്തനർത്ഥങ്ങൾ വന്നീടുകിലൻ സ- മീപത്തിലേശു താൻ നില്ക്കുന്നുണ്ട് കോപിച്ചിളകുന്ന സിന്ധുവിനെ യേശു ശാസിച്ചടക്കുന്നെന്താശ്വാസമെ;- 3 ഭൂലോകമാകെ ജലപ്രവാഹം കൊണ്ട് മാലോകരാകെ വശംകെട്ടാലും മേലായുയർന്നൊരു പെട്ടകത്തിലിരു- ന്നാലേലുയ്യാ പാടി ആനന്ദിക്കാം;- 4 സോദോം നിവാസികളാസകലം അതി- വേദനയോടലറീടുമപ്പോൾ സോദോമിൽ നിന്നോടി രക്ഷപ്പെടാനൊരു സോവാറെനിക്കുണ്ടെന്താമോദമെ;- 5 സങ്കേതമോ എന്റെ ദുർഗ്ഗമോ പെട്ടിയോ സോവാറൊ സർവ്വം എന്നേശുവത്രെ തങ്കനിണം ചൊരിഞ്ഞൊരു രക്ഷകനിൽ ശങ്കയില്ലാതെന്നും പാർത്തിടാമെ;- ആനന്ദമുണ്ടെനിക്ക് : എന്ന രീതി

Related Songs