Prananatha ninne njangal

Malayalam Hymn

Prananatha ninne njangal

Prananatha ninne njangal lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പ്രാണനാഥാ നിന്നെ ഞങ്ങൾ വന്ദിക്കുന്നിപ്പോൾ പാവനമാം നിൻ നാമത്തെ ഓർത്തുസാദരം 1 നിത്യ ജീവൻ മർത്യർക്കായി ദാനം ചെയ്യുവാൻ മൃത്യുവിൻ ഭയങ്കരത നീ സഹിച്ചതാൽ;- പ്രാണ... 2 നിൻ മരണത്താലഖില പാപവും പോക്കി നിന്നെ നിത്യം വാഴ്ത്തിടുവാൻ തന്നകൃപയ്ക്കായ്;- പ്രാണ... 3 പാപത്തിനു ദാസന്മാരായ് ജീവിച്ചവരെ നിൻ രക്തത്താൽ വീണ്ടെടുത്ത സ്നേഹമോർത്തിതാ;- പ്രാണ... 4 നിൻ പ്രയത്നത്തിൻ ഫലമാം നിൻ ദാസരിപ്പോൾ നിൻ കല്പനപോലെ നിന്നെയോർത്തു ഭക്തിയിൽ;- പ്രാണ... 5 നിത്യതയിൽ നിൻമുഖത്തെ കാണും നേരത്തും നിത്യമാം നിൻ സ്നേഹമത്രെ സ്തോത്രസംഗീതം;- പ്രാണ... 6 സർവ്വബഹുമാനം സ്തുതി സ്തോത്രം ശക്തിയും സർവ്വഥാ നിൻ നാമത്തിലർപ്പിച്ചു ഭക്തിയിൽ;- പ്രാണ... യേശുനാഥാ നിൻ കൃപയ്ക്കായ് : എന്നരീതി

Related Songs