Krushile snehathinay enthu njaan

Malayalam Hymn

Krushile snehathinay enthu njaan

Krushile snehathinay enthu njaan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ക്രൂശിലെ സ്നേഹത്തിനായ് എന്തു ഞാൻ പകരം നല്കും ക്രൂശിലെ ത്യാഗത്തിനായ് എന്തു ഞാൻ തിരികെ നല്കും രക്ഷതൻ പാനപാത്രം കൈകളിൽ എന്തി നാഥാ ജീവകാലം മുഴുവനും ഞാൻ നിന്നെ-പാടി വാഴ്ത്തിടുമേ 2 സ്വർഗ്ഗ മഹിമകൾ വെടിഞ്ഞ് പാരിലെന്നെ തേടി വന്ന ആ മഹൽ സ്നേഹത്തിനായ് എന്തു ഞാൻ പകരം നല്കും;- 3 എനിക്കായ് മരിച്ചവനെ എനിക്കായ് തകർന്നവനെ വീണ്ടെടുപ്പിൻ മറുവിലയായ് എന്തു ഞാൻ പകരം നല്കും;- 4 നിന്നെ പേറും വാഹനമായ് നിൻ സാക്ഷ്യം വഹിച്ചിടുവാൻ ഒരു ചെറു ജ്വാലയായ് ഞാൻ നിനക്കായ് എരിഞ്ഞടങ്ങാൻ 5 എന്നെ ഞാൻ അർപ്പിക്കുന്നേ നിൻ സേവക്കായി നാഥാ ഉടച്ചു നീ പണിതിടുക നിൻ മാന പാത്രമായി;-

Related Songs