Enikkay thurannorurava

Malayalam Hymn

Enikkay thurannorurava

Enikkay thurannorurava lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എനിക്കായ് തുറന്നോരുറവ നാഥൻ കാൽവറിയിൻ കുരിശിൽ എന്റെ പാപവും രോഗവും നീക്കാൻ എന്നെന്നുമൊഴുകുമൊരുറവ ഓടിവാ... പ്രിയനേശുവിൽ നിൻ ദാഹമെല്ലാം നീക്കുമവൻ നിൻ ജീവനെ പുതുക്കും നദിയിൽ ഹാഗാറിൻ രോദനത്താലെ മരുഭൂമിയിൻ മാറു തുറന്നു സുതനേകിടുവാനായൊഴുകി നവചേതനയന്നവനേകി കൈപ്പേറും നീരിനം മരുവിൽ ഒരു മധുര ജലാശയമാക്കി തിരുജനത്തിൻ ശാശ്വതമായോ- രുണർവ്വിന്നുടെ കാരണമാക്കി അറുനൂറായിരമായോർ ബഹുസഞ്ചയജനമന്നാളിൽ തീക്കല്ലിൻ പാറയിൽ നിന്നും കുടിച്ചീശനെ മോദാൽ വാഴ്ത്തി ആത്മാവിൻ നിറവുള്ളിൽ പകരും ജീവജലത്തിൻ അരുവികളൊഴുകും എന്നിൽ വിശ്വസിച്ചേവരും വരുവിൻ ഉരച്ചേശുവിൻ മൊഴികളതാലെ

Related Songs