Malayalam Hymn
Kuthicchu paayunna maanakoottam pole
Kuthicchu paayunna maanakoottam pole lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
കുതിച്ചു പായുന്ന മാൻകൂട്ടം പോലെ
ഒഴുക്കിൽ നീന്തിടുന്ന മീൻകൂട്ടം പോലെ (2)
യേശുവിൻ കുഞ്ഞുങ്ങൾ ഞങ്ങൾ പാടിടും കൂട്ടമായ്
ഇന്നുമെന്നും എന്നുമെന്നും വാഴ്ത്തീടും സ്തുതിച്ചിടും (2)
1 കൂ കൂ കൂ കുയിലുപാടും പീലികാട്ടി മയിലുമാടും
യേശുവിന്നു പാടിടാം നമ്മളും
കുരുത്തോല കയ്യിലേന്തി ഹോശന്നാ പാടിപ്പാടി
രാജരാജനേശുവിന്നാർപ്പിടാം
പാടും ഞങ്ങളെന്നുമെന്നും യേശു രക്ഷകൻ
പോകും ഞങ്ങളങ്ങുമിങ്ങും യേശുവിന്റെ കൂടെയെന്നും
2 പത്തു കുഷ്ടരോഗികൾക്ക് സൗഖ്യമേകി യേശുനാഥൻ
ഒരുവൻ വന്നു നന്ദിപാടി വേഗം
നന്ദിയുള്ള ഉള്ളത്തോടെ ലോകമെങ്ങും പോയി നാമും
നല്ലവാർത്ത ചൊല്ലിടാം കൂട്ടരേ ( പാടും ...)
പറപറാന്നു പറപറക്കും പറവപോലെ-
പാടിയാർക്കും ഞാൻ എന്നുമീ
കളകളന്നു കരകവിഞ്ഞു ഒഴുകിയെത്തു-
മരുവിപോലെ ഞാൻ ഇളകിടും
കുളിരു നൽകി തഴുകിയെത്തും
കുഞ്ഞു കുഞ്ഞു തെന്നലായി ഞാൻ വീശിടും
മാമലെക്കു മേലെ നിൽക്കും മഞ്ഞു
മാനമേഘം പോലെ ഞാൻ ചെയ്തിടും
എൻ പാട്ടിൻ ഈണമെൻ കാതിൽ
യേശുവോതിടും നേരമെൻ സർവ്വവും (കുതിച്ചു)