Aathma sukham pole ethu sukham paril

Malayalam Hymn

Aathma sukham pole ethu sukham paril

Aathma sukham pole ethu sukham paril lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ആത്മസുഖം പോലെ ഏതു സുഖം പാരിൽ പരമാത്മസുഖം പോലെ ഏതു സുഖം പാരിൽ രാജപ്രതാപമോ ജഡസുഖഭ്രാന്തിയോ മാനസോല്ലാസമോ ആത്മീയനെന്തിന്ന് 2 കുഞ്ഞു തന്റമ്മയിൻ മാർവ്വിൽ വസിക്കുമ്പോൾ യേശുവിൻ മാർവ്വിലാണാത്മീയ ജീവിതം താലോലഗാനങ്ങൾ അമ്മ ചൊല്ലും പോലെ ആത്മീയർക്കാനന്ദം യേശുവിൻ വാത്സല്യം 3 കട്ടിലുമെത്തയും ചാരും തലയിണ സൗരഭ്യം തൂകുന്ന വാസനാ പൂക്കളും ചൂടുകുളിർമയും ശോഭന കാഴ്ചയും ഏകുന്നാമുടിയും യേശുവിൻ വാത്സല്യം 4 ഏകാന്തജീവിത വരപ്രഭാലബ്ധനായി കൈകൾ തലയ്ക്കു വെച്ചുറങ്ങുമാസാധുവിൻ ശയ്യയിൽ ദൃശ്യരായി വേറാരുമില്ലെന്നാൽ കോടാനുകോടി കളദൃശ്യരങ്ങുണ്ടല്ലോ 5 പൈസയൊന്നും കീശയ്ക്കുള്ളിൽ സമ്പാദ്യമായി വേണ്ടെന്നുറച്ചവൻ യേശുവേപ്പോൽ ധന്യൻ കീർത്തി സമ്പാദ്യമൊ പണം വട്ടി മേടയൊ വസ്തു സ്ഥാനാദിയൊ ആത്മീയനെന്തിന്ന് 6 പച്ചിലവർഗമൊ പാകമാം കായ്കളൊ പച്ചവെള്ളം താനൊ പാചകാഹാരമോ ഇച്ഛയൊന്നും തീണ്ട‍ാതാത്മീയരാസ്വദി- ച്ചീടുമ്പോളെന്റെ ആനന്ദം തൂകുന്നു 7 മുട്ടിൽ വണങ്ങിയൊ പാദത്തിൽ നിന്നിട്ടൊ ദണ്ഡനമസ്കാരം സാഷ്ടാംഗമായിട്ടൊ പരമാത്മധ്യാനത്തിൽ നിഷ്ഠയുറച്ചവൻ ചെയ്യുമാരാധന എന്തു മഹാനന്ദം 8 പുസ്തകത്തിൻ മേലോർ പുസ്തകമായതിൽ സത്യവേദവാക്യം വായിച്ചും ധ്യാനിച്ചും വിശ്വാസം ആശയ്ക്കും സ്നേഹജീവാവിക്കും സംതൃപ്തി പ്രാപിക്കും നാളിൽ നാളിൽ ഭക്തൻ 9 നന്മ ചെയ്വാനോടി നാടെങ്ങും ജീവിതം നൻമയ്ക്കായിത്താൻ ചെയ്തോരേശുവിൻ കാരുണ്യം ആർദ്രമായുള്ളത്തിൽ ദൈനം ദിനം ജ്വലി- ച്ചായവൻ പോൽ ജീവിച്ചീടുന്നോർക്കാനന്ദം 10 മാനും മാൻപേടയും പർവതാഗ്രങ്ങളിൽ തുള്ളിച്ചാടും പോലെ ക്രിസ്തുവും ഭക്തനും വഴിമദ്ധ്യേ പാടിക്കൊണ്ടേശുവെ സാക്ഷിച്ചു പരവാസം ചെയ്യുന്നതെന്തു മഹാനന്ദം 11 സെഹിയോന്റെ പൈതലേ നീയതിന്നംശിയായ്- ത്തീരാതെ ഭൂവിലെ ജീവിതം തീരല്ലെ ഭൗതിക മൂഢൻമാർ മ്ളേച്ഛരായി മേവുന്ന ഭ്രമയ സൗഖ്യങ്ങൾ ത്യാജ്യമെന്നോർക്ക നീ 12 ഭൂലോകം വിട്ടുടൻ നക്ഷത്രലോകങ്ങൾ- ക്കപ്പുറം ചേരുന്നതിപ്രകാരമുള്ളോൻ ഭൂവിൽ പരദേശി മോക്ഷയാത്രക്കാരൻ പരമകനാൻ നോക്കി പാരിൽ വസിക്കുന്നു

Related Songs