Aathma nadi aathma nadi

Malayalam Hymn

Aathma nadi aathma nadi

Aathma nadi aathma nadi lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ആത്മ നദി ആത്മ നദി ഒഴുകിടട്ടേ ആത്മ ശക്തി ആത്മ ശക്തി ഏറ്റെടുക്കട്ടേ ആത്മ പ്രവാഹം കവിഞ്ഞൊഴുകിടട്ടേ ആത്മപ്പകർച്ചയാൽ ഇന്നു നിറഞ്ഞീടട്ടേ 1 ആത്മ നദി നമ്മിലേക്ക് ഒഴുകി എത്തുമ്പോൾ ആനന്ദത്താൽ അറിയാതെ അലിഞ്ഞുചേരും നരിയാണിയോളമല്ല മുട്ടോളമല്ല അത്ഭുതനദിയിൽ നാം ആറാടാൻ തുടങ്ങും 2 ആത്മ നദി നമ്മിലേക്ക് പതഞ്ഞുയരുമ്പോൾ അഭിഷേകത്താൽ അറിയാതെ നിറഞ്ഞുപോകും മുട്ടോളമല്ല അരയോളം പോരായെന്ന് അറിയാത്ത ഭാഷകൾ പറഞ്ഞുതുടങ്ങും 3 ആത്മ നദി നമ്മിലേക്ക് അടിച്ചുയരുമ്പോൾ ആമോദത്താൽ പന്തുപോലെ കുതിച്ചുയരും നീന്തിയിട്ടല്ലാതെ കടപ്പാൻ വയ്യാതെ ആത്മനദിയിൽ നീന്തി നീന്തി തുടിക്കും

Related Songs