Malayalam Hymn
Aathma nadi entemel ozhukkename
Aathma nadi entemel ozhukkename lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ആത്മ നദി എന്റെമേൽ ഒഴുക്കേണമെ
ആത്മപ്രവാഹം എന്നിൽ അയക്കെണമെ (2)
ആത്മപകർച്ച എന്നിൽ നിറക്കേണമെ
ആത്മാവിൽ എന്നും ആയിടുവാൻ (2)
എന്നെ കുറ്റം വിധിക്കുന്നവർ മുൻപിൽ
മാനിക്കുന്ന എന്റെ പൊന്നുനാഥനെ (2)
വാഴ്ത്തി സ്തുതിക്കും ഞാൻ ഘോഷിച്ചാർത്തിടുമെൻ
യേശുവിൻ സന്നിധെ.. ആരാധനയായി (2)
പെറ്റ തള്ള എന്നെ മറന്നെന്നാലും
മറന്നിടാത്ത എന്റെ നല്ല നാഥനെ (2)
ഞാൻ നിന്നെ മറക്കില്ലെന്നരുളിയോനെ
എന്നും നിൻ സന്നിധെ.. ആരാധിച്ചിടും (2)
കൊടും ശോധനയിൻ നടുവിൽ
കൈവിടാത്ത എന്റെ ഉറ്റസഖിയെ (2)
നിന്നെ അല്ലാതെ ഞാൻ ആരെ സേവിക്കും
യേശുവെ നീ മാത്രം.. എന്നായുസിൻ നാളതിൽ (2)