Enikkente karthavundallo

Malayalam Hymn

Enikkente karthavundallo

Enikkente karthavundallo lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എനിക്കെന്റെ കർത്താവുണ്ടല്ലോ എനിക്കെന്റെ യേശുവുണ്ടല്ലോ മാറാത്ത വചനമുണ്ടല്ലോ തീരാത്ത സ്നേഹമുണ്ടല്ലോ 1 ഇവിടെ ഞാൻ ഏകനാണെന്നോ ആരും തുണയായ് ഇല്ലെന്നോ ഉള്ളിൽ പിശാചു മന്ത്രിച്ചാൽ എനിക്കെന്റെ കർത്താവുണ്ടല്ലോ;- എനി... 2 ഓളങ്ങളേറി വന്നാലും മുങ്ങുമാറായി എന്നാലും യേശുവിൻ നാമമുണ്ടല്ലോ ഉന്നത നാമമുണ്ടല്ലോ;- എനി... 3 അഗ്നി അതലറി വന്നാലും ആഴി കവിഞ്ഞു വന്നാലും അഗ്നിയെ ശാന്തമാക്കുന്നോൻ ആഴിമേൽ നടന്നു വന്നോൻ;- എനി... 4 മാറായിൻ രാത്രികളിലും യോർദ്ദാന്റെ തീരങ്ങളിലും ചാരുവാൻ യേശുവുണ്ടല്ലോ മാറാത്ത കർത്തനുണ്ടല്ലോ;- എനി...

Related Songs