Malayalam Hymn
Enikkente Jeevithathil
Enikkente Jeevithathil lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
എനിക്കെന്റെ ജീവിതത്തിൽ
എനിക്കെല്ലാ നേരത്തിലും
കർത്താവേ നീ മാത്രമേ
പിരിയാത്ത ആത്മസഖി (2)
Chorus
ഹാ ഹാ ഹാ ഹാല്ലേലുയ്യാ
പാടി വാഴ്ത്തീടുമെ
എന്റെ യേശുവെ എന്റെ ജീവനെ
നീ എന്റെ സർവ്വവുമെ (2)
മരുഭൂ പ്രയാണമിതിൽ
വഴികാണാതലഞ്ഞിടുമ്പോൾ
കരുതലോടെന്നും കരം പിടിച്ചെന്നെ
ജയത്തോടെ നടത്തിടുന്നോൻ
(ഹാ ഹാ ഹാ ഹാലേലുയ്യാ)
നീറുന്ന വേളകളിൽ
കണ്ണീരിൽ താഴ് വരയിൽ
ആശ്വാസ ദായക നിൻ മൊഴി മാത്രം
ബലമേകി നടത്തീടുവാൻ
(ഹാ ഹാ ഹാ ഹാല്ലേലുയ്യാ)
നീയാണേക വഴി നീയാണേക സത്യം
നീയാണേ ജീവനും നീയാണേ സർവ്വവും
നീ മാത്രം മതി എനിക്ക്
(ഹാ ഹാ ഹാ ഹാല്ലേലുയ്യാ)