Athbhutham ithathbutham ie

Malayalam Hymn

Athbhutham ithathbutham ie

Athbhutham ithathbutham ie lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

അത്ഭുതം ഇതത്ഭുതം ഈ സ്നേഹമാശ്ചര്യം നിൻ ക്രൂശെനിക്ക് ജീവൻ തന്നല്ലോ ഈ സ്നേഹത്തെ വർണ്ണിച്ചിടാൻ ആർക്കു സാദ്ധ്യമേ മഹത്തരം ഹാ ശ്രേഷ്ഠമേ അത് രാജാധി രാജാവാം കർത്താധി കർത്തൻ നീ ആരാധനക്കേവം യോഗ്യനും നീ 1 അത്ഭുതത്തിൻ നാഥനാം സർവ്വശക്തൻ നീ അസാദ്ധ്യമായ് നിൻ മുമ്പിലെന്തുള്ളൂ ഈ ലോകത്തെ നിർമ്മിച്ചവൻ നമ്മെ സ്നേഹിച്ചു പുകഴ്ത്തീടും സ്തുതിച്ചീടും ഞങ്ങൾ 2 രോഗികൾക്കു സൗഖ്യമായ് പാരിൽ വന്നു നീ പാപികൾക്കു മോചനം നൽകി ക്രൂശിൽ നീ ചൊരിഞ്ഞതാം ദിവ്യരക്തത്താൽ എൻ പാപം മുറ്റും നീങ്ങിപ്പോയായല്ലോ എൻ ആത്മാവെന്നെന്നും നിൻ സ്തുതികൾ വർണ്ണിക്കും നിൻ അത്ഭുതനാമത്തെ വാഴ്ത്തിടും ഞാൻ

Related Songs