Eppozhanente sodaraa mrithyu

Malayalam Hymn

Eppozhanente sodaraa mrithyu

Eppozhanente sodaraa mrithyu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എപ്പോഴാണെന്റെ സോദരാ മൃത്യു വരുന്നതോർക്കായ്കിലെന്തു കഷ്ടമേ ഇപ്പാരിൽ നിൻ ജനങ്ങൾക്കു തൃപ്തിയില്ലാഞ്ഞു ലോകത്തൊത്തപോൽ ജീവിച്ചിട്ടു ആത്മാവേ കരുതായ്കിൽ 1 ദൂരവെയല്ല മരണം എന്നാർക്കറിയാം ലേശം ഇല്ലാസമയങ്ങൾ രാജാക്കന്മാർ വലിയ ധീരന്മാരായവരും തീരെ സാധുക്കളും ഈ ലോകം വെടിഞ്ഞുപോകും;- 2 കട്ടിലിൽ കിടക്കയിൽ വച്ചോ അയ്യോ സോദരാ വീട്ടിൽ വസിച്ചിടുമ്പോഴോ കാട്ടിൽ മലകളിലോ റോഡിൽ തെരുക്കളിലോ കൂട്ടുകാർ ചേർന്നു വഴിയാത്രകൾ ചെയ്യുമ്പോഴോ;- 3 വെള്ളത്തിൽ യാത്രയിൽ വച്ചോ ആരാധനയ്ക്കായ് പള്ളിയിൽ പോകും നേരത്തോ കള്ളം പറഞ്ഞു ചിലർ വ്യാപരചന്തയിലോ കള്ളക്കേസിനുപോയി കച്ചേരിത്തിണ്ണയിലോ;- 4 വാളിനാൽ വെട്ടുകൊണ്ടിട്ടോ വല്ലാത്തതായ വ്യധികൾ വന്നുപെട്ടിട്ടോ പെട്ടെന്നുള്ള മരണം ഹൃദ്രോഗങ്ങളാലോ സർപ്പവിഷം ഏറ്റിട്ടു വൈദ്യന്റെ വീട്ടിൽവച്ചോ;- ലോകത്തിൻ മോഹങ്ങൾ കൊണ്ട് : എന്ന രീതി....

Related Songs